വെച്ചൂച്ചിറ : നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം കെ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ടെലിവിഷന്‍ സെറ്റുകള്‍ രാജു എബ്രഹാം എംഎല്‍എ പരുവ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിതരണം ചെയ്തു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പത്ത്, പന്ത്രണ്ട് വാര്‍ഡുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്കാണ് സുമനസുകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയത്. ഇതിനായി കെ. ശ്രീകുമാര്‍ സുമനസുകളുടെ സഹകരണം തേടുകയും സമൂഹ മാധ്യമങ്ങളില്‍ അഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് , വെച്ചൂച്ചിറ നൂറോക്കാട് മൂലയില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പുതിയ ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങി നല്‍കി.
ടെലിവിഷന്‍ സെറ്റുകള്‍, ഡിടിഎച്ച് സംവിധാനം എന്നിവ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ടെലിവിഷന്‍ സെറ്റുകള്‍ കൈമാറുന്ന ലളിതമായ ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീകുമാര്‍, ടി.പി. അനില്‍കുമാര്‍, ഊരുമൂപ്പന്‍ രാഘവന്‍, അധ്യാപകരായ ബിജോമോന്‍, ചിഞ്ചു, പിടിഎ പ്രസിഡന്റ് അനീഷ് തടത്തില്‍, സിറിയക്ക് തോമസ്, ജോമോന്‍ പുല്ലാട്, എസ്.രാജേന്ദ്രന്‍, തങ്കച്ചന്‍ കാനാട്ട്, സാജു, ടോം പുല്ലാട്ട്, ശ്രീദാസ്, വിജയസേനന്‍, ജോമോന്‍ അന്ത്യാംകുളം, രാധാകൃഷ്ണന്‍ നൂറോക്കാട് എന്നിവര്‍ പങ്കെടുത്തു.