Monday, July 7, 2025 4:14 pm

വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെട്ടിടങ്ങളുടെ കെട്ടിലും മട്ടിലും വരുന്ന മാറ്റമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. കലാലയങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ അറിവ്, യുക്തിബോധം, മാനവികത ഇതൊക്കെയാണ് അതിന്റെ അളവുകോല്‍. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 48 പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദികൂടിയായിരുന്നു ഇത്. ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ തലങ്ങളില്‍ 20,000 പുതിയ സീറ്റുകളുടെ വര്‍ധനയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ശിലാഫലക അനാച്ഛാദനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലുകളുടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന് എംഎല്‍എ ഫണ്ടില്‍ നിന്ന് ബസ് അനുവദിക്കുമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.

ഈ നാടിന്റെ പുരോഗതിക്ക് ഈ കലാലയം അടിത്തറയാകുമെന്ന് ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബില്‍ മാത്യു, വാര്‍ഡ് അംഗം ഷാജി തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.വരദരാജന്‍, ടി.കെ ജയിംസ്, സജിമോന്‍ കടയിനിക്കാട്, അംബി പള്ളിക്കല്‍, ജോസ് പാത്രമാംഗല്‍, പി.എസ് രവീന്ദ്രന്‍, വര്‍ഗീസ് ചരിവുകാലായില്‍, എം.ജെ രാജു, സജി ഇടുക്കുള, സാംകുട്ടി പാലയ്ക്കാമണ്ണില്‍, ബഹനാന്‍ ജോസഫ്, ബിനു തെള്ളിയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് റീനു ബി. ജോസ്, എക്‌സ് സര്‍വീസ് മെന്‍ സൊസൈറ്റി സെക്രട്ടറി രമേഷ് ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് രാജു മാത്യു, സ്റ്റുഡന്റ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ അമല്‍ വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...

വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്ന് മന്ത്രി സജി ചെറിയാൻ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം...

കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (07/07/2025) മുതൽ 09/07/2025 വരെ മണിക്കൂറിൽ...

വീണാ ജോർജിനെതിരെയുള്ള നീക്കം ശക്തമായി നേരിടും ; എൽ.ഡി.എഫ് ജില്ലാ കമ്മറ്റി

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ജില്ലയിലെ...