കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ തുടര്‍ വികസനം : അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ.മെഡിക്കല്‍ കോളജിന്റെ തുടര്‍ വികസനം സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ.റംലാബീവിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയേയും സന്ദര്‍ശിച്ചു.

സാങ്കേതിക സമിതി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ എംഎല്‍എ ഡയറക്ടറെ അറിയിച്ചു. കിടത്തി ചികിത്സ ആരംഭിക്കണമെങ്കില്‍ 56.68 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളും ഫര്‍ണിച്ചറും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. രണ്ടാം ഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടാത്ത എസ്റ്റിപി ഉള്‍പ്പടെയുള്ള ജോലികള്‍ക്കായി 15 കോടി രൂപ ലഭ്യമാക്കാന്‍ ധനവകുപ്പിനെ സമീപിക്കാനും തീരുമാനമായി.
ഒ.പി. പ്രവര്‍ത്തനത്തിനായി ഒരു ഫാര്‍മസിസ്റ്റ്, രണ്ട് വീതം ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്മാര്‍ എന്നിവരെ അടിയന്തിരമായി നിയമിക്കും. ഈ ആഴ്ച തന്നെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവു നല്‍കുമെന്ന് ഡിഎംഇ പറഞ്ഞു. ഒരു ലാബ് ടെക്നീഷ്യനെയും നിയമിക്കും.

രണ്ടാം ഘട്ട നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്നും തുക അനുവദിച്ച സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. എംഎല്‍എയെ കൂടാതെ ഡിഎംഇ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജനാര്‍ദനന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...