സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവo ; സി.പി.എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്കുമാറിനെയും വീടുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.

രണ്ടു ചേരികളായി നില്‍ക്കുന്ന നേതാക്കള്‍ക്കിടയിലെ ശത്രുത വര്‍ധിപ്പാക്കാന്‍ നടത്തിയ ആസൂത്രിത ശ്രമായിരുന്നു കല്ലേറെന്നാണെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിലെ താത്‌കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം.

ഒരു വര്‍ഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്തിരുന്നു. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് വീടുകള്‍ ആക്രമിച്ചതിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...