റാന്നി: അരിക്കൊമ്പൻ വെച്ചൂച്ചിറയിലേക്ക്… ചിന്നക്കനാലിലും ഇപ്പോൾ തമിഴ് നാട്ടിലെ കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പൻ വെച്ചൂച്ചിറയിലേക്ക് എത്തുന്നു. വാർത്ത കേട്ട് ഞെട്ടേണ്ട. പുതിയ അധ്യയന വർഷം സ്‌കൂളിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കുന്നതിനാണ് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ അരിക്കൊമ്പന്റെ അപരനെ എത്തിക്കുന്നത്. എല്ലാ വർഷവും ഏറെ വ്യത്യസ്തമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്ന എണ്ണൂറാംവയൽ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തെ സംബന്ധിച്ച കുട്ടികളുടെ ആലോചനയിലാണ് അരിക്കൊമ്പനോടുള്ള താല്പര്യം പ്രകടിപ്പിച്ചത്.
വാർത്തകളിലും ചർച്ചകളിലും നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പൻ കുട്ടികളുടെ മനസ്സിലും ഇടം നേടിയിട്ടുണ്ട്. കുട്ടികളുടെ താല്പര്യം തന്നെ നടപ്പാക്കാനുള്ള ശ്രമത്തിലാണ് അധ്യാപകർ. പ്രവേശനോത്സവ ദിനത്തിൽ അരിക്കൊമ്പനെ എത്തിക്കുമെന്ന് കുട്ടികൾക്ക് ഉറപ്പ് നൽകിയ പ്രധാനാധ്യാപകനും സഹ അധ്യാപകരും തങ്ങളുടെ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ്. ഇതെങ്ങനെ സാധ്യമാകും എന്ന ആകാംക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും പൊതു ജനങ്ങളും.
ജൂൺ 1 ന് രാവിലെ 10ന് നടക്കുന്ന പ്രവേശനോത്സവത്തിൽ മുഖ്യ ആകർഷണം അരിക്കൊമ്പനാകും. ഇതിന് വേണ്ടിയുള്ള തിരക്കിട്ട ഒരുക്കങ്ങളാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ നടക്കുന്നത്. നാടും കാടും വിറപ്പിച്ച് രണ്ടു സംസ്ഥാനങ്ങൾക്ക് തന്നെ തലവേദനയായ അരിക്കൊമ്പനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എണ്ണൂറാംവയൽ സ്കൂളിലെ കുട്ടികൾ. ആന ഒരു ഭീകരജീവി അല്ല എന്നാണ് കുട്ടികളുടെ പക്ഷം. കുതിര വണ്ടിയിൽ നവാഗതരെ ആനയിച്ചും കുട്ടികളെ സ്വീകരിക്കാൻ റോബോട്ടിനെ എത്തിച്ചും ക്ലാസ്സ് മുറി കെട്ടു വള്ളമാക്കി കുട്ടികൾക്ക് കൗതുകം പകർന്ന വിദ്യാലയത്തിലെത്തുന്ന അരിക്കൊമ്പനെ കാണുവാനുള്ള തിടുക്കത്തിലാണ് കുട്ടികൾ.
തീർന്നില്ല വിദ്യാലയത്തിലെ കൗതുക കാഴ്ചകൾ. അന്യ ഗ്രഹ ജീവികൾ, പറക്കും തളികകൾ, സ്പേസ് ഷിപ്പുകൾ, ആകാശ ഗോളങ്ങൾ. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷം കടന്നു വരുന്ന കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി ക്ലാസ്സ് മുറികൾ അണിഞ്ഞൊരുങ്ങുന്നു. ആകാശ ദൃശ്യങ്ങളും ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുമാണ് എണ്ണൂറാംവയൽ സ്കൂളിൽ ഇത്തവണ കുട്ടികളെ കാത്തിരിക്കുന്നത്. കൂടാതെ നിർമിത ബുദ്ധിയുടെ സാധ്യതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പുതിയ അധ്യയന വർഷം കടന്നു വരുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയത്തിന്റെ കെട്ടിടങ്ങളൊക്കെ ഏഴഴകിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033