വിദേശ ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടി ; ട്രാവല്‍ ഏജന്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിദേശ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്റ് പിടിയില്‍. തായ്ലന്‍ഡ് ടൂറിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പാലക്കാട് ആലത്തൂര്‍ കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയന്‍കാട് വീട്ടില്‍ അഖില്‍ എന്ന ബ്രിജേഷ് പി.കെ (42) എന്നയാളാണ് അറസ്റ്റിലായത്. കുമരകം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞ മാസം തായ്ലന്‍ഡിലേക്ക് ടൂര്‍ പോകുന്നതിനായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവല്‍ ഏജന്‍സിയായ ട്രാവല്‍ കെയര്‍ ഏജന്‍സിയെ സമീപിച്ചിരുന്നു. ഇതിനായി 2,51,400 രൂപ അടയ്ക്കണമെന്നും ബ്രിജേഷ് പറയുകയും ഇവര്‍ പണം അടയ്ക്കുകയുമായിരുന്നു. എന്നാല്‍ തായ്ലന്‍ഡില്‍ എത്തിയ സംഘത്തിന് വാഗ്ദാനം ചെയ്ത ടൂര്‍ പാക്കേജില്‍ പറഞ്ഞിരുന്ന പ്രോഗ്രാമുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ അവിടുത്തെ ഏജന്‍സിയെ സമീപിച്ചപ്പോള്‍ ബ്രിജേഷ് അവിടെ പണം അടച്ചിട്ടില്ല എന്ന് മനസ്സിലായി. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യാത്രാ സംഘം അവിടുത്തെ ഏജന്‍സിയില്‍ പണമടച്ചാണ് നാട്ടിലെത്തിയത്. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...