കുട്ടികൾക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ച്ചകളുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത് അന്യഗ്രഹ ജീവികൾ, പറക്കും തളികകൾ, സ്പേസ് ഷിപ്പുകൾ, ആകാശ ഗോളങ്ങൾ തുടങ്ങി പുതിയ പുതിയ അത്ഭുത കാഴ്ച്ചകളാണ്. നവ അനുഭവവുമായി ക്ലാസ്സ് മുറികൾ അണിഞ്ഞൊരുങ്ങുമ്പോൾ ആകാശ ദൃശ്യങ്ങളും ബഹിരാകാശത്തെ അത്ഭുത കാഴ്ചകളുമായി ഇത്തവണ കുട്ടികളെ കാത്തിരിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. കൂടാതെ നിർമിത ബുദ്ധിയുടെ സാധ്യതകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
പുതുതായി വരുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയത്തിന്റെ കെട്ടിടങ്ങളൊക്ക ഏഴഴകിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തതാണ്. കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കായൽ കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടാത്ത വിധത്തിലാണ് ദൃശ്യങ്ങൾ. മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം. വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് ആനയിക്കുക.

ആനയും, കടുവയും, ജിറാഫും, മാനും, മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. വിദ്യാലയത്തിന്റെ ഒരു കെട്ടിടം അക്വേറിയമായി രൂപപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവമാണ്. കൂടാതെ ഇംഗ്ലീഷ് ലാംഗ്വേജ് ലാബും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിലെ അധ്യാപകനായ എം.ജെ ബിബിൻ ആണ് ചിത്രങ്ങൾ വരച്ചത്. അജീഷ് പാമ്പാടി, മഞ്ജു ചാമംപതാൽ എന്നിവരും വിദ്യാലയം ഒരുക്കുന്നതിനു മുന്നിൽ പ്രവർത്തിച്ചു. ബിബിന്‍റെ നേതൃത്വത്തിൽ ഇതിനോടകം അമ്പതിൽ അധികം വിദ്യാലയ ചുവരുകൾ ആകർഷകമായ ചിത്രങ്ങളിലൂടെ കുട്ടികൾക്ക് കാഴ്ചയുടെ വർണ്ണ വിസ്മയം സമ്മാനിച്ചു കഴിഞ്ഞു.

ഓരോ വിദ്യാലയവും വ്യത്യസ്തങ്ങളായ ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് ബിബിൻ ചിത്രീകരിക്കുന്നത്. വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ളാദകരമായ അന്തരീക്ഷം സമ്മാനിക്കുന്നതിനാണ് വിദ്യാലയ കെട്ടിടങ്ങളും പരിസരവും വർണ്ണക്കൂടാരമായി ഒരുക്കിയിരിക്കുന്നതെന്നു പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളാണ് എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെന്റും പി ടി എ യും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...