റാന്നി: ഗവ. പോളിടെക്നിക് കോമ്പൗണ്ടിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷൻ , റൂട്രോണിക്സ് റാന്നി , എന്നിവരുടെ നേതൃത്വത്തിൽ 10 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റീനു ബി. ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർമാരായ രമാദേവി, രാജി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, അമൃത് സരോവർ തീരത്ത് രാജി വിജയകുമാർ, പമ്പാനദി തീരത്ത് റെംസി ജോഷി, പെരുന്തേനരുവി ടൂറിസം കേന്ദ്രം റോഡിൽ പ്രസന്നകുമാരി, കുന്നം വെച്ചൂച്ചിറ പാതയോരത്ത് റ്റി. കെ രാജൻ, ഗവ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ്, പുള്ളിക്കല്ലിൽ സജി കൊട്ടാരം , കൂത്താട്ടുകുളത്ത് ഷാജി കൈപ്പുഴ, പ്ലാവേലി നിരവ് റോഡിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രിയ സുരേന്ദ്രൻ, ചാത്തൻതറയിൽ പി.എച്ച് നഹാസ്, കൊല്ലമുള്ളയിൽ ഇ വി വർക്കി, ഇടകടത്തിയിൽ ജോയ് ജോസഫ്, വെൺകുറിഞ്ഞിയിൽ എലിസബത്ത് തോമസ്, വാറ്റുകുന്നിൽ എം.ജെ ജിനു എന്നിവർ തൈകള്‍ നട്ട് ഉദ്ഘാടനം നടത്തുകയും പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഒരുകോടി വൃക്ഷത്തൈ പദ്ധതി പ്രകാരം 350 ഫലവൃക്ഷ തൈകള്‍ ഉൾപ്പെടെ 750 വൃക്ഷങ്ങള്‍ നട്ടിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1