Monday, April 14, 2025 8:45 pm

മിടിക്കുന്ന ഹൃദയവുമായി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ; വഴിയൊരുക്കണമെന്ന് അഭ്യർഥിച്ച് മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജീവൻ കൈയിൽ പിടിച്ചുകൊണ്ട് ഒരു യാത്ര. എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവും കൊണ്ട് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കാണ് യാത്ര. വാഹനത്തിന് വഴിയൊരുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ കോഴിക്കോട് ഹൃദയം സ്വീകരിക്കുന്നത് ആരാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണ്. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വെച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു.

ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...

പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം

0
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന്...

ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു

0
കടുങ്ങല്ലൂർ: ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപ്പനക്കാരന് സൂര്യാതാപമേറ്റു. എരമം കാട്ടിക്കുന്നത്ത് ഷഫീഖിനാണ്...

ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്​പെഷൽ ട്രെയിൻ

0
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സ്​പെഷൽ...