തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായും ലോക്ക്ഡൗണിന്റെ ഫലം അടുത്ത മാസം അറിയാന്‍ കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സിനേഷനാണ് ലക്ഷ്യം. 45 വയസ്സിനു മുകളിലുള്ളവരില്‍ 45 ശതമാനത്തോളം പേര്‍ക്ക് ആദ്യഡോസ് നല്‍കിയതായും മന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് രോഗത്തെ നിലവില്‍ ഭയപ്പെടേണ്ടതില്ലെന്നും സ്റ്റിറോയിഡ് ഉപയോഗം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ പാടില്ലെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതിനാല്‍ സമ്പര്‍ക്കം കുറയ്ക്കാനായി. അതുവഴി സമ്പര്‍ക്ക വ്യാപനവും. അതുകൊണ്ട് തന്നെ രോഗവ്യാപനത്തോത് കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.