Saturday, October 12, 2024 11:26 am

കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവപ്പെട്ട വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പോലീസും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച്‌ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ഹോസ്പിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ആര്‍ക്ക് വേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ അകത്ത് നിന്നും പുറത്തുനിന്നും ആളുകള്‍ ഉണ്ടോ, മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കൃത്യമായ അന്വേഷണം നടത്തണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അടക്കം കണ്ടെത്തുന്നതിന് പോലീസിന്റെ വിശദമായ അന്വേഷണം ആവശ്യമാണ്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിയിലെ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ് രണ്ടുപേർ അ​റ​സ്റ്റി​ല്‍

0
മ​സ്‌​ക​ത്ത് : പോ​ലീ​സ് ച​മ​ഞ്ഞ് തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ പ​ണ​വും മൊ​ബൈ​ല്‍...

പാലക്കാട് സ്ഥാനാർത്ഥിയെ നിർത്തുന്നത് പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനല്ലെന്ന് അന്‍വര്‍ ; പിന്തുണച്ച് ഡിഎംകെ

0
പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പ്രതിപക്ഷ വോട്ട്...

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് ; ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരും

0
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ്...

NBFC തട്ടിപ്പ് ; പണയ വായ്പ സിബല്‍ റെക്കോഡില്‍ വരില്ല ….! മുക്കുപണ്ടം...

0
കോട്ടയം : റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തനം എന്നുപറഞ്ഞാലും  പല NBFC...