കട്ടപ്പന: അടുക്കള ബഡ്ജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരുമാസത്തെ ഇടവേളയിൽ പച്ചക്കറികൾക്ക് വ്യാപക വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദന രംഗത്തുണ്ടായ ഇടിവാണ് പച്ചക്കറി വില കുതിച്ചുയരാൻ കാരണമാകുന്നത്. കട്ടപ്പന മാർക്കറ്റിലെ വില നിലവാരം അനുസരിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ കിലോയ്ക്ക് 60 രൂപയായിരുന്ന ബീൻസിന്റെ വില ഇപ്പോൾ 100 രൂപയ്ക്ക് മുകളിലാണ്. കിലോ 40 രൂപയിൽ നിന്ന് അച്ചിങ്ങാപ്പയറിന്റെ വില 80 രൂപയിലേക്കും എത്തി.40ൽ നിന്ന് 70 ലേക്ക് ക്യാബേജും, 60 ൽ നിന്ന് 80ലേക്ക് ക്യാരറ്റുമെത്തി. 80 രൂപയുണ്ടായിരുന്ന മുരിങ്ങാക്കോൽ 120 രൂപയിലേക്കും 60 രൂപയിൽ നിന്ന് പച്ചമുളക് 120 രൂപയിലേക്കും എത്തി. 60 രൂപയിൽ കിടന്നിരുന്ന തക്കാളി ഹാട്രിക്കടിച്ചപ്പോൾ 40 രൂപയിൽ നിന്ന് ഹാട്രിക്കിലേക്ക് വെണ്ടയ്ക്ക വില സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.