Wednesday, May 22, 2024 2:26 pm

പാവയ്ക്ക കൃഷി രീതിയും ആരോഗ്യ ഗുണങ്ങളും

For full experience, Download our mobile application:
Get it on Google Play

പാവയ്ക്ക ഒട്ടേറെ ഗുണഗണങ്ങളുള്ള ഒരു പച്ചക്കറിയാണ്. ചിലർ അത് കറികളായി കഴിക്കുന്നു, എന്നാൽ ചിലർ അത് ജ്യൂസ് ആക്കി കുടിക്കുന്നു. പ്രമേഹ രോഗികൾക്ക് പറ്റിയ ഒരു പച്ചക്കറിയാണ്. പാവയ്ക്ക എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

പാവയ്ക്ക കൃഷി രീതികൾ
കുക്കുർബിറ്റേസി കുടുംബത്തിൽ പെടുന്ന പാവയ്ക്ക ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്നു. ചൂടുകാലത്താണ് പ്രധാനമായും പാവയ്ക്ക കൃഷി ചെയ്യുന്നത്. 5.5-6.7 pH ഉള്ള നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണിൻ നിങ്ങൾക്ക് പാവയ്ക്ക കൃഷി ചെയ്യാവുന്നതാണ്. ഉണങ്ങിയ വളം അല്ലെങ്കിൽ കമ്പോസ്റ്റ് പോലുള്ള ജൈവ പദാർത്ഥങ്ങളാൽ മണ്ണ് സമൃദ്ധമായിരിക്കണം. എന്നിരുന്നാലും, നല്ല നീർവാർച്ചയുള്ള ഏതുതരം മണ്ണും പാവയ്ക്കയ്ക്ക് പറ്റും. മഞ്ഞ് രഹിത അന്തരീക്ഷമാണ് അഭികാമ്യം. 24oC മുതൽ 35oC വരെയുള്ള പകൽ താപനില വളരെ നല്ലതാണ്. വിത്ത് മുളയ്ക്കുന്നതിന് അനുയോജ്യമായ മണ്ണിന്റെ താപനില 20oC നും 25oC നും ഇടയിലായിരിക്കണം.

വിത്ത് നടൽ
മുളയ്ക്കാൻ പ്രയാസമുള്ളതാണ് പാവയ്ക്ക വിത്തുകൾ. എന്നാൽ നടുന്നതിന് മുമ്പ് വിത്തുകൾ വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് പെട്ടെന്ന് മുളയ്ക്കുന്നതിന് സഹായിക്കും.ഗ്രോ ബാഗിലും ഇത് നടാവുന്നതാണ്. ചെടികൾ നട്ട് വള്ളി വീശി വരുമ്പോൾ പന്തൽ ഇട്ട് കൊടുക്കണം. ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കൾ ആണ്. പിന്നീടാണ് പെൺ പൂക്കൾ ഉണ്ടാകുക.

കയ്പക്ക വിതയ്ക്കൽ പ്രക്രിയ:
മണ്ണ് തയ്യാറാക്കൽ: മണ്ണിന് നല്ല ചരിവ് ഘട്ടം നൽകുന്നതിന് ഉഴുതുമറിച്ച് ആരംഭിക്കുക. 2.0 x 1.5 മീറ്റർ അകലത്തിൽ 30cm x 30cm x 30cm വലിപ്പമുള്ള കുഴികൾ കുഴിക്കുക.

നടുന്ന സമയം
വേനൽക്കാല വിളകൾക്ക്: ജനുവരി-മാർച്ച്
മൺസൂൺ വിളകൾക്ക്: ജൂൺ-ജൂലൈ (സമതലങ്ങൾ), മാർച്ച്-ജൂൺ (കുന്നുകൾ)
വിത്ത് നിരക്ക്: 4-5 കി.ഗ്രാം/ഹെക്ടർ

പാവയ്ക്കയുടെ ഗുണങ്ങൾ
പോഷകങ്ങളാൽ അടങ്ങിയ പാവയ്ക്ക കാത്സ്യം, ഇരുമ്പ്, ജീവം, എ,ബി,സി എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹം, പൈൽസ് എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ് പാവയ്ക്ക. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പാവയ്ക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. മാത്രമല്ല ഇതിന് ആൻ്റ് വൈറൽ ഗുണങ്ങളും ഉണ്ട്. പാവയ്ക്കയിൽ നാരുകൾ അല്ലെങ്കിൽ ഫൈബർ അടങ്ങിയിട്ടുണ്ട് അത് കൊണ്ട് തന്നെ ഇത് മലബന്ധം അകറ്റാൻ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം’ ; കെൽട്രോൺ...

0
എറണാകുളം: എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന്...

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് : 110 പേരുടെ ജീവനെടുത്ത ദുരന്തം ; 51 പ്രതികൾ...

0
കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു....

മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ 20കാരൻ മരിച്ചു ; നിരവധിപ്പേർ ചികിത്സയിൽ

0
മൈസുരു: കർണാടകയിലെ മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു....

വീണ്ടും എണ്ണി, ജയം എംഎസ്എഫിന് തന്നെ : കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗൺസിലിൽ ചരിത്രത്തിലെ...

0
കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍...