പച്ചപ്പയർ അഥവാ Long bean yard ഭക്ഷണത്തിന് വളരെ ജനപ്രിയമാണെങ്കിലും ഈ പച്ചക്കറികളിൽ കാണപ്പെടുന്ന പോഷക മൂല്യത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയണമെന്നില്ല. പച്ചപ്പയറിൽ വിറ്റാമിനുകളും ധാതുക്കളും വളരെയധികം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും വന്ന് നമ്മുടെ നാട്ടിലാകെ ഇടം പിടിച്ച പച്ചക്കറിയാണ് പച്ചപ്പയർ. ഈ പച്ചക്കറി പ്രധാനമായും ഊഷ്മള വിളയാണ്. ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും ഇത് വളരും.
പച്ചപ്പയറിൽ 100 ഗ്രാമിന് കുറഞ്ഞത് 8.3 ഗ്രാം എന്ന പ്രോട്ടീൻ ഉള്ളതിനാൽ ഈ പച്ചക്കറികൾ നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ ഉറവിടമായി മാറുന്നു. നാരുകളാൽ സമ്പന്നമാണ് പച്ച പയർ. ഓരോ 100 ഗ്രാം പയറിലും 4 ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നമ്മുടെ ദൈനംദിന ഫൈബർ ആവശ്യത്തിന്റെ 15% ഇവ നിറവേറ്റുകയും ചെയ്യുന്നു. പച്ച പയറിലെ നാരുകൾ പെക്റ്റിൻ രൂപത്തിൽ ലഭ്യമാണ്, ഇത് ലയിക്കുന്ന നാരാണ്, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുന്നതിനും കൊഴുപ്പ് രാസവിനിമയത്തിനും ഇത് വളരെ നല്ലതാണ്. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ വിവിധ ധാതുക്കള്‍ പച്ച പയറില്‍ അടങ്ങിയിരിക്കുന്നു. ഓരോ 100 ഗ്രാം ബീൻസിലും 42 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും രൂപവത്കരണത്തിന് ആരോഗ്യകരവും ശക്തവുമായ ഒരു ധാതുവാണ് കാൽസ്യം, നാഡികളുടെയും പേശികളുടെയും മികച്ച പ്രവർത്തനത്തിനും ഇത് വളരെ നല്ലതാണ്.
നേരിട്ടുള്ള വിത്ത് അല്ലെങ്കിൽ പറിച്ച് നടീൽ വഴിയാണ് ഇത് പ്രജനനം നടത്തുന്നത്. കമ്പോസ്റ്റ് അല്ലെങ്കിൽ ഉണങ്ങിയ വളം പോലെയുള്ള ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടമായ, വെളിച്ചം നന്നായെത്തുന്ന, നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. പയര്‍ വളർന്ന് പന്തലിക്കുന്നതായതുകൊണ്ട് വല പോലുള്ളവ ഇട്ട് കൊടുക്കുന്നത് നന്നായിരിക്കും.