ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. ഇതിൻ്റെ കായ്ക്ക് നല്ല കയ്പ്പാണ്. എന്നാൽ ഇതിൻ്റെ ഗുണങ്ങൾ വളരെ വലുതാണ്. പ്രമേഹ രോഗികൾക്ക് ഇത് വളരെ ഉത്തമമാണ്. ഇതൊരു പടർന്ന് കയറുന്ന ചെടിയായത് കൊണ്ട് തന്നെ ഇത് വളരുന്നതിന് പിന്തുണ ആവശ്യമാണ്. ഇത് ചെടിയെ എളുപ്പത്തിൽ കയറാൻ സഹായിക്കുന്നു. ചെടിയിൽ ആൺ പൂക്കളും പെൺ പൂക്കളും ഉത്പാദിപ്പിക്കുന്നു. ഇത് പ്രാണികൾ പരാഗണം നടത്തുകയും കായ്ക്കൾ ഉണ്ടാകുകയും ചെയ്യുന്നു. കായ് വളർന്ന് അധികം മൂക്കുന്നതിന് മുമ്പ് തന്നെ വിളവെടുക്കാം. പഴുത്ത് കഴിഞ്ഞാൽ അത് അടുത്ത കൃഷിക്ക് വിത്തിന് എടുക്കാം.
പാവൽ കൃഷി എങ്ങനെ ചെയ്യാം
2 സെന്റിമീറ്റർ ആഴത്തിൽ വിത്ത് വിതയ്ക്കുക. നേരിട്ട് നിലത്തോ പാത്രങ്ങളിലോ വിതയ്ക്കാം. വിത്തുകൾ മുളയ്ക്കുന്നതിന് 70 F (20 C) ന് മുകളിലുള്ള താപനില ആവശ്യമാണ്. മിതശീതോഷ്ണ പ്രദേശങ്ങളിൽ വിത്ത് വിതയ്ക്കാൻ ഏറ്റവും മികച്ച സമയം വേനൽക്കാലമാണ്. സാധാരണയായി ഏപ്രിൽ അവസാനവും മെയ് ആദ്യവും നല്ല സമയമാണ്.
പാവയ്ക്ക നടുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ
സ്ക്വാഷുകൾ, തണ്ണിമത്തൻ അല്ലെങ്കിൽ വെള്ളരി എന്നിവ പോലെ തന്നെ ഈ ചെടിയും കൃഷി ചെയ്യാവുന്നതാണ്. എന്നാലും കായ്ക്കൾക്ക് ഭാരമില്ല. പാവയ്ക്കയ്ക്ക് വളരാൻ നല്ലവെളിച്ചം വേണം. അതുകൊണ്ട് തുറസായ ഇടങ്ങളിൽ നടുക. ടെറസ് നടുമുറ്റം എന്നിവ തിരഞ്ഞെടുക്കാം. ചെറിയ അസിഡിറ്റിയുള്ള മണ്ണാണ് പാവലിന് ഉത്തമം. നല്ല ജലാംശമുള്ള മണ്ണ് ഉറപ്പാക്കണം. ഈർപ്പവും താപനിലയും പാവലിന് ഏറ്റവും അത്യാവശ്യമാണ്. രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ ഇത് കായ്ക്കും.