രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച തീരുമാനം ശരിവെച്ച്‌ യാത്രക്കാരുടെ എണ്ണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച റെയില്‍വേയുടെ തീരുമാനം ശരിവെച്ച്‌ യാത്രക്കാരുടെ എണ്ണം. തിരൂരില്‍ നിന്ന് ടിക്കറ്റ് കിട്ടണമെങ്കില്‍ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസില്‍ (20631) ഈ മാസം അവസാനം വരെ തിരൂരില്‍ നിന്നുള്ള ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റാണ്. ഉയര്‍ന്ന നിരക്ക് നല്‍കേണ്ട എസി എക്സിക്യുട്ടീവ് ക്ലാസിലും(ഇ.സി) ഇതാണ് സ്ഥിതി.

തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1,955 രൂപയാണ് ഇ സി നിരക്ക്. നിരക്ക് കുറവുള്ള എസി ചെയര്‍കാറില്‍ 26, 27 ദിവസങ്ങളില്‍ മാത്രമേ ടിക്കറ്റുള്ളൂ. ഇതുതന്നെ ഏതാനും മാത്രം. മിക്ക ദിവസങ്ങളിലും 100ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എസി ചെയര്‍കാറില്‍ 1,100 രൂപയാണ് നിരക്ക്. തിരിച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്പ്രസിലും (20632) ഈ മാസം അവസാനം വരെ തിരൂരിലേക്ക് ടിക്കറ്റില്ല.

തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മറ്റ് ട്രെയിനുകള്‍ എട്ടര മുതല്‍ ഒമ്പതര മണിക്കൂര്‍ വരെ യാത്രാസമയമെടുക്കുമ്പോള്‍ വന്ദേഭാരതിന് 5.41 മിനിറ്റ് മതി. ഇതിനൊപ്പം സുഖകരമായ യാത്രയും സമ്മാനിക്കും. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം ഇതുതന്നെ. രാവിലെ 9.22ന് തിരൂരില്‍ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരം സെൻട്രലില്‍ എത്തും. എറണാകുളം ജംഗ്ഷനില്‍ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ട് മിനിറ്റുമാണ് ട്രെയിൻ നിർത്തുക. സമയക്രമം കൃത്യമായി പാലിക്കാൻ വന്ദേഭാരതിന് സാധിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 8.52ന് ആണ് തിരൂരില്‍ എത്തുക. നേരത്തെ വൈകിട്ട് ഏഴിന് ശേഷം മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഉണ്ടായിരുന്നില്ല. 8.15 കഴിഞ്ഞാല്‍ സ്വകാര്യ ബസുമില്ല. ഇതിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് തുടങ്ങിയിട്ടുണ്ട്. മഞ്ചേരിയില്‍ നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. രാത്രി ഒമ്പതിന് തിരൂര്‍ സ്റ്റേഷനില്‍ നിന്ന് ബസ് പുറപ്പെടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂട്ടരാജിയിൽ ആശങ്ക വേണ്ട; ഐഎസ്ആർഒയുടെ പ്രവർത്തനം സുഗമമായി തുടരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

0
ന്യൂഡൽഹി: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള...

വായ്പാ ജപ്തി നടപടികളിൽ ആർബിഐയുടെ കർശന നിയന്ത്രണം ; ഒക്ടോബർ 1 മുതൽ പുതിയ...

0
ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര...

വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ...

ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി...