പുതിന കൃഷി ചെയ്‌ത്‌ നല്ല വരുമാനം നേടാം

For full experience, Download our mobile application:
Get it on Google Play

ആരോഗ്യഗുണങ്ങളേറെ ഉള്ള പുതിനയിലയിൽ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, എന്നിവ അടങ്ങിയിരിക്കുന്നു. ദഹനപ്രശ്നം, ആസ്ത്മ പോലുള്ള ശ്വാസമുട്ടൽ, തലവേദന എന്നിവയ്‌ക്കെല്ലാം പുതിനയില നല്ലതാണ്. ഭക്ഷണസാധനങ്ങളിൽ മണവും രുചിയും ലഭിക്കുന്നതിനായി പുതിനയില ഉപയോഗിക്കുന്നു. ബിരിയാണി, പുലാവ്, തുടങ്ങിയവയില്‍ ഇത് ധാരാളമായി ഉപയോഗിക്കുന്നു. മിഠായി, ടൂത്ത്‌പേസ്റ്റുകൾ, മൗത്ത് വാഷ്, മൗത്ത് ഫ്രഷ്നർ , ച്യുയിംഗം തുടങ്ങിയവയിലൊക്കെ പുതിന ചേർക്കുന്നതിനാൽ പുതിനയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കൂടുതൽ മുതൽമുടക്കൊന്നും പുതിനയില കൃഷിയ്ക്ക് ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണിത്. വലിയ അറിവൊന്നും ഇതിന് ആവശ്യമേ ഇല്ല. ഇടയ്ക്കിടെ അല്പം വളവും വെള്ളവും കൊടുത്താൽ മാത്രം മതി. സ്ഥല പരിമിതി ഉള്ളവർക്ക് പുതിന കൃഷി ചട്ടിയിലും ഗ്രോബാഗിലും ചെയ്യാവുന്നതാണ്. എവിടെയായാലും നല്ല വിളവ് ഉറപ്പ്. കീട നാശിനികൾ ഉപയോഗിക്കാത്തതിനാൽ നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്ന പുതിന ഇലകൾക്ക് ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ തീരെ മോശമല്ലാത്ത വിലയും കിട്ടും.

കൃഷിരീതി
മറ്റുകൃഷികൾക്ക് പോലെ നടീൽ വസ്തുക്കൾക്കായി വേറൊരു തുക ചെലവെക്കേണ്ട ആവശ്യമില്ല. പച്ചക്കറി കടയിൽ നിന്നു വാങ്ങുന്ന പുതിന തണ്ട് ഉപയോഗിച്ചുതന്നെ കൃഷിചെയ്യാം. നടാനായി ആരോഗ്യമുള്ള തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണമെന്ന് മാത്രം. വാടിയതോ മുറിച്ചെടുത്തിട്ട് അധിക ദിവസമായതോ നടാൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. അധികം വെയിലില്ലാത്ത സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. നടാനായി മാറ്റിയ തണ്ടുകളിൽ നിന്ന് വലിയ ഇലകൾ നുള്ളി കളയണം. ചാണകപ്പൊടി ഉൾപ്പടെയുള്ള ജൈവ വളങ്ങൾ ചേർത്ത് കിളച്ചൊരുക്കിയ മണ്ണിലാണ് പുതിന നടേണ്ടത്. മണ്ണിൽ ചെറിയ ചാലുകീറി അതിൽ നിശ്ചിത അകലത്തിൽ തണ്ടുകൾ വെച്ചശേഷം മുകളിൽ അല്പം മണ്ണിട്ടുകൊടുത്താൽ മതി. ആവശ്യത്തിന് നനയ്ക്കാനും മറക്കരുത്. ദിവസങ്ങൾക്കകം പുതിന കാടുപോലെ വളർന്ന് പന്തലിക്കും. ഇടയ്ക്കിടെ വളം നൽകാനും മറക്കരുത്. ചാണക വെള്ളത്തിന്റെ തെളിയും ഗോമൂത്രം നേർപ്പിച്ചതും പുതിനയ്ക്ക് ഏറെ മികച്ചതാണ്. ഇവ രണ്ടാഴ്ചയിലൊരിക്കലാണ് നൽകേണ്ടത്. ഇടയ്ക്കിടെ തുമ്പുകൾ വെട്ടുന്നത് പുതിന നന്നായി വളരുന്നതിനും കൂടുതൽ തണ്ടുകൾ ഉണ്ടാവുന്നതിനും ഇടയാക്കും. പുഴുശല്യം, തണ്ടുചീയൽ എന്നിവ ഉണ്ടായാൽ ജൈവ കീടനാശിനി പ്രയോഗിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...