കോട്ടയം : പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. പുതുപ്പള്ളി മാളിയേക്കല്‍ ദിലീപ് എം.പ്രദീപ് (22), പുതുപ്പള്ളി വെട്ടിമറ്റം വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതിയായ വിശ്വജിത്തിന്റെ പെട്ടി ഓട്ടോറിക്ഷയില്‍ കാഞ്ഞിരത്തുംമൂട് ഭാഗത്ത് കിടന്നിരുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടി കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌എച്ച്‌ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍
RECENT NEWS
Advertisment