പത്തനംതിട്ട : സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന വിളംബര ജാഥ 13 വാർഡുകളിലുമായി നടടത്തി. കോഴഞ്ചേരി ടി ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ക്യാപ്റ്റനായ മണ്ഡലം പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിലിന് പതാക നൽകി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടന കർമ്മം നിർവഹിച്ചു. തെക്കേമലയിൽ നടന്ന സമാപന യോഗത്തിൽ ഡിസിസി വൈസ് പ്രസിഡണ്ട് എ സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിളംബര ജാഥയുടെ ജനറൽ കൺവീനർമാരായ അനീഷ് ചക്കുങ്കൽ, സി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, റോസമ്മ മത്തായി, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലീബ ബിജി, ആനി ജോസഫ്, മുൻ മണ്ഡലം പ്രസിഡന്റ് ജോൺ ഫിലിപ്പോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജു കോശി സൈമൺ, മോളി കീഴുകര, എൻ കെ എബ്രഹാം, ഫിലിപ്പ് വഞ്ചിത്ര, തങ്കച്ചൻ തൈക്കൂട്ടത്തിൽ, കെ എം ജോൺ കുന്നേൽ, ഉമ്മൻ മാത്യു, എബിൻ തോളൂർ, സാബു പാലയ്ക്കത്ര, ഹരീന്ദ്രനാഥൻ നായർ, ലാൽജി വടക്കേ പറമ്പിൽ, കൃഷ്ണദാസ്, രാധാകൃഷ്ണൻ നായർ, ടൈറ്റസ് മല്ലപ്പുഴശ്ശേരി, ടി ഡി തോമസ്, രാജൻ ഓലിക്കൽ, ജോമി ഓന്തേകാട്, സുകുമാരി പ്രഭാകരൻ, ശ്രീദേവി, ഇന്ദിര, ബെഞ്ചമിൻ ഇടത്തറ, എബ്രഹാം അഴകാട്ടിൽ, സജി വെള്ളാരത്ത്, ഈശോ സൈമൺ, ഉത്തമൻ,പ്രഭാകരൻ, പ്രസാദ് കുട്ടി, ബിജോ തോളു പറമ്പിൽ, രഘു കുരങ്ങുമല, ഷാജി കുഴിവേലി, ഗോപാലകൃഷ്ണൻ നായർ, ഉമ്മൻ തോളു പറമ്പിൽ, ഗ്രേസി, ജോയൽ പറങ്കാമൂട്ടിൽ, അലൻ കീഴുകര, മനോജ് ബിസി, സുജിത്ത് ഉത്തമൻ, റിജു വലിയകുളം, മോളി ബെന്നി, പ്രമീള, മനോജ് മുരുപ്പേൽ, വിജയമ്മ കൃഷ്ണൻകുട്ടി, ബാബു മുള്ളങ്കിലേത്, എന്നിവർ പങ്കെടുത്തു. കൂടാതെ നാലാം വാർഡിൽ ഉള്ള സുഗതൻ കോൺഗ്രസിൽ അംഗത്വം എടുക്കുകയുണ്ടായി.