ശബരിമലയിൽ നിന്നും നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ വാഹനം ദുരൂഹത ഉയർത്തുന്നു ; മൈലപ്ര പള്ളിപ്പടിയിൽ വാഹനം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ നിന്നും നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ വാഹനം ദുരൂഹത ഉയർത്തുന്നു. ഇന്ന് രാവിലെ ശബരിമലയിൽ നിന്നും നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ വൈറ്റ് മാരുതി എര്‍ട്ടിഗ വാഹനം മൈലപ്ര പള്ളിപ്പടിയില്‍ ട്രാഫിക്‌ പോലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തമിഴ് ഭാഷയിലാണ് ഇവരുടെ സംസാരം. പൊതുപ്രവർത്തകനായ ചിറ്റാർ പ്രസന്നൻ പെരുനാട്‌ പുതുക്കട മുതൽ ഈ വാഹനം കാണുകയും ഇതിനെ പിന്തുടരുകയും ചെയ്യുകയായിരുന്നു. ദുരൂഹത തോന്നിയതിനെ തുടർന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരെയും പോലീസിനെയും വിവരമറിയിച്ചു. മൈലപ്ര പള്ളിപ്പടിയിൽ എത്തിയപ്പോൾ ഈ വാഹനത്തിന്റെ മുന്നിൽ കുറുക്കുവെച്ച് തടയുകയായിരുന്നു.

തുടർന്ന് ട്രാഫിക് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരെ അറിയിച്ചു. അയ്യപ്പ വേഷം ധരിച്ചവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ മുൻവശത്ത് അയ്യപ്പ ചിത്രങ്ങൾ വെച്ചിരുന്നു. എവിടെ നിന്നാണെന്നോ എന്താണെന്നോ ഒരുതരത്തിലുള്ള വിവരവും അറിയാൻ കഴിയുന്നില്ല. ശബരിമലയിൽ നിന്ന് പല പോലീസ് സ്റ്റേഷനുകളെയും ട്രാഫിക് പോലീസുകാരെയും കടന്നാണ് ഈ ഈ വാഹനം മൈലപ്രവരെയെത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വിവരം കണ്ടിട്ടും പരിശോധിക്കാൻ പോലീസുകാർ തയ്യാറായില്ല എന്നത് ദുരൂഹമാണ്. ശബരിമലയുടെ പ്രാധാന്യം എടുത്തുകൊണ്ട് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപെട്ടവരാണോ ഇതെന്നും സംശയിക്കുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ഈ വാഹനത്തിന് പമ്പയിലോ നിലയ്ക്കലിലോ പാര്‍ക്കിംഗിന് എങ്ങനെ അനുവാദം കിട്ടിയെന്നതും സംശയാസ്പദമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...