Thursday, December 19, 2024 1:31 pm

പഴയതും പുതിയതുമായ കാറുകള്‍ വാങ്ങാന്‍ ആപ്പ് ; പുതിയ തന്ത്രവുമായി ഒല!

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ വാഹന വില്‍പ്പന മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന നീക്കവുമായി ഒല. വാഹന റീട്ടെയില്‍ മേഖലയില്‍ പുതിയ ചുവടുവയ്പാകുന്ന ആപ്പായി ഒല കാര്‍സ് ആപ്പ് ആണ് കമ്പനി തുറന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് പുറമേ സെക്കന്‍ഡ്ഹാന്‍ഡ്  വാഹനങ്ങളും ഒല ആപ്പ് വഴി വാങ്ങാനാകും. വാഹന വില്‍പ്പന മാത്രമല്ല അതുമായി ബന്ധപ്പെട്ട വായ്‍പ, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍, മെയ്ന്റനന്‍സ്, ആക്‌സസറീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഒല കാര്‍സ് വാഗ്‍ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം വാങ്ങുവാനും വില്‍ക്കുവാനും സേവനങ്ങള്‍ക്കുമായി ഒരൊറ്റ സംവിധാനം എന്ന നിലയില്‍ ഒല കാര്‍സിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. തുടക്കത്തില്‍ പ്രീ ഓണ്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയാകും ഉണ്ടാകുക. താമസിയാതെ ഒല ഇലക്ട്രിന്റെയും മറ്റു ബ്രാന്‍ഡുകളുടെയും പുതിയ വാഹനങ്ങളും ഇതിലൂടെ വാങ്ങാനാകൂം. ആദ്യഘട്ടത്തില്‍ 30 നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. അടുത്ത ഒരു വര്‍ഷം കൊണ്ട് 100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും കമ്പനി പറയുന്നു. ഉപഭോക്താക്കള്‍ റീട്ടെയില്‍ സ്റ്റോര്‍ മോഡലുകളില്‍ തൃപ്‍തരല്ലെന്നും കൂടുതല്‍ സുതാര്യതയും ഡിജിറ്റല്‍ അനുഭവവും അവര്‍ ആഗ്രഹിക്കു ന്നുണ്ടെന്നും ഒല സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി ഭവിഷ് അഗര്‍വാള്‍ പറയുന്നു. ഒല കാര്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അരുണ്‍ സര്‍ദേശ്‍മുഖിനെ നിയമിച്ചിട്ടുണ്ട്.

ആമസോണ്‍ ഇന്ത്യ, റിലയന്‍സ് ട്രെന്‍ഡ്‌സ്, ഐബിഎം ഗ്ലോബല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചയാളാണ് അരുണ്‍ സര്‍ദേശ്‍മുഖ്. എന്തായാലും പരമ്പരാഗത ഡീലര്‍ഷിപ്പ് മോഡലുകള്‍ക്ക് ഒല കാര്‍സിന്റെ വരവ് ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക്ക് സ്‍കൂട്ടറുകളും വില്‍പ്പനയില്‍ പുതിയ തന്ത്രമാണ് പിന്തുടരുന്നത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച് മുന്നേറുകയാണ് ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. അതേ സമയം ഇലക്ട്രിക്ക് കാറുകള്‍ ഉണ്ടാക്കാനും ഒരുങ്ങുകയാണ് ഒല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരണ വേളയില്‍ കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താൽപര്യം സൂചിപ്പിച്ചത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ബോട്ടപകടം : മലയാളി കുടുംബത്തെ കണ്ടെത്തി

0
മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ്...

6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി : കോതമംഗലത്ത് യുപി സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച...

ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവർ, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാം : ആന്ധ്രാപ്രദേശ് ഹൈക്കോടതി

0
അമരാവതി: ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവരാണെന്നും, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ആന്ധ്രാപ്രദേശ്...

കൂട്ടുകാർക്കൊപ്പം ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

0
മലപ്പുറം : കൂട്ടുകാർക്കൊപ്പം ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചുങ്കത്തറ...