കാസർകോട് : ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട് നിന്നും കാണാതായ വാഹനം തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തി. 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ഇസത്ത് നഗർ സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാൾ ഉപയോഗിച്ച് വന്ന മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതുമായ ടൊയോട്ട ഗ്ലൻസ കാറും കാറിലുണ്ടായിരുന്ന 32000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിദ്യാനഗർ പോലീസ് കാറിന്റെ ജി പി എസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഓടിച്ച് പോകുന്നതായി കണ്ടെത്തി. ഈ വിവരം കാസർകോട് പോലീസ് പാലക്കാട് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി പോലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു വെച്ച് പിടികൂടി. കേസിലെ മൂന്നാം പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അസറുദ്ധീൻ(36) നെ വാഹനമുൾപ്പെടെ പിടികൂടി. പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്ന സമയം കാറിന്റെ ഒറിജിനൽ നമ്പർ പ്ലെയ്റ്റ് മാറ്റി തമിഴ്നാട് രജിസ്റ്ററേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























