കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനം വെട്ടിച്ചു : വൈദ്യുതി തൂണ്‍ തകര്‍ത്ത് ഡെലിവറി വാന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : അമിത വേഗതയിലെത്തിയ വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിച്ച ഡെലിവറി വാന്‍ ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയില്‍ പാറേക്കടവിന് സമീപം തൈപ്പറമ്പില്‍ പടിയില്‍ ഇന്നു രാവിലെ പതിനൊന്നരയോടാണ് സംഭവം. അമിത വേഗതയില്‍ വലതു വശം ചേര്‍ന്നു വന്ന ശബരിമല തീര്‍ത്ഥാടകരുടെ ബസില്‍ ഇടിക്കാതിരിക്കാന്‍ എതിരെ എത്തിയ ഡെലിവറി വാഹനം വെട്ടിച്ചപ്പോളാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.11 കെ.വി ലൈന്‍ വലിച്ചിരുന്ന വൈദ്യുതി തൂണാണ് ഒടിഞ്ഞു തൂങ്ങിയത്. അപകടത്തിന് പിന്നാലെ വൈദ്യുതി ലൈന്‍ വാഹനത്തിലും പാതയിലുമായി വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.

മുമ്പ് ടിപ്പര്‍ ലോറി തട്ടി പാതയിലേക്ക് ചരിഞ്ഞു നിന്നിരുന്ന വൈദ്യുതി തൂണാണ് ഒടിഞ്ഞത്. ഇത് ശരിയാക്കി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ വൈദ്യുതി വകുപ്പിനെ സമീപിച്ചിരുന്നു. അപകടത്തിന് ശേഷം വിട്ടു പോകാന്‍ ശ്രമിച്ച തീര്‍ത്ഥാടക വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടുവെങ്കിലും പിന്നീട് ഇവരെ പോകാന്‍ അനുവദിച്ചു. വിവരം അറിഞ്ഞ് വൈദ്യുതി വകുപ്പ് റാന്നി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ക്രിസ്മസ് അവധി ആയതോടെ പാതയില്‍ വലിയ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഗതാഗത തടസം ഉണ്ടായതോടെ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...