കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങൾ ഏറുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ പുതിയ കണക്കില്ല. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് മോട്ടോർവാഹന വകുപ്പ് (എൻഫോഴ്സ്‌മെന്റ്) നൽകിയ വിവരാവകാശ രേഖയിലാണ് ഈ മറുപടി. 2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിച്ച് കേസെടുത്തത്.
2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാസർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്.മൂന്നുവർഷങ്ങളിലായി (2021 മുതൽ 23 വരെ) കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വാഹനങ്ങൾ പിടിച്ചത്-10,126 കേസുകൾ. 2021-ൽ കോഴിക്കോട്ട് 1328 കേസുകൾ രജിസ്റ്റർചെയ്തു. 2022-ൽ 2026 ആയിരുന്നു. 2023-ൽ ഇത് 6770 ആയി ഉയർന്നു. പാലക്കാട് 949-ൽ നിന്ന് 3049-ലെത്തി. കാസർകോട് 557-ൽനിന്ന് 2200-ലേക്കും കുതിച്ചു. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാതെ പിടിച്ച പിഴസംഖ്യയുടെ വിവരവും വകുപ്പിന്റെ കൈയിലില്ല.
പുകപരിശോധനാ സർട്ടിഫിക്കറ്റ്
ബിഎസ് -ആറ്, ബിഎസ്-നാല് വാഹനങ്ങൾ ഒരുവർഷം കഴിഞ്ഞ് വർഷാവർഷം പിയുസിസി എടുക്കണം. അതിനു താഴെയുള്ളവയ്ക്ക് (മലിനീകരണ നിയന്ത്രണ തോത് കൂടുതലുള്ള) ആറുമാസം കൂടുമ്പോൾ പുതുക്കണം. വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ ഏഴുദിവസത്തിനകം സർട്ടിഫിക്കറ്റ് എടുത്ത് നൽകണം. ഇല്ലെങ്കിൽ പിഴ നടപടിയുണ്ടാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033