ഉക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ ; 12 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കീവ്: ഉക്രൈനില്‍ കനത്ത മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കം 90 പേര്‍ക്കാണ് പരിക്കേറ്റത്. നിരവധിപേരെ കാണാതായി. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ഈ വര്‍ഷം നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. മിസൈലുകള്‍ പതിച്ച തലസ്ഥാന നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ വീണ്ടും മിസൈലാക്രമണം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി യാത്ര വെട്ടിച്ചുരുക്കി മടങ്ങി. കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചര്‍ച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് സെലന്‍സ്‌കി ആരോപിച്ചു.

ഉത്തരകൊറിയ നല്‍കിയ കെഎന്‍ 23 മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യ പൈശാചികമായ ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ വിദേശകാര്യമന്ത്രി ആന്ദ്രി സിബിഹ പറഞ്ഞു. സംഭവത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കീവില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഉക്രൈനെതിരെ റഷ്യ നടത്തിവരുന്ന യുദ്ധനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെട്ടു. ‘റഷ്യയുടെ കീവ് ആക്രമണത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യമായ ഒന്നായിരുന്നു അത്. ശരിയായ സമയത്തുമല്ല. വ്‌ളാഡിമിര്‍ നിര്‍ത്തൂ. പ്രതിവാരം അയ്യായിരം സൈനികരാണ് മരിച്ചുവീഴുന്നത്. നമുക്ക് സമാധാനക്കരാര്‍ നടപ്പിലാക്കാം’-എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...