ആലപ്പുഴ : യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് ഛിന്നഭിന്നമായെന്നും അദ്ദേഹം പറഞ്ഞു. ലീഗിനും യുഡിഎഫിനും എതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കേരളത്തില്‍ നാളിതുവരെ കേട്ടിട്ടില്ലാത്ത ചില സമവാക്യങ്ങള്‍ ഉരുത്തിരിയുന്നതായി കാണുന്നു. ഈ കൂട്ടുകെട്ട് വന്നതോടെ കേരള രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രസക്തി ഇല്ലാതെയാവുകയാണ്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്ത് കുഞ്ഞാലിക്കുട്ടി കൊണ്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.