‘വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത് ആര്‍.എസ്.എസിനുള്ള ഒളിസേവ’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന് ഒളിസേവ ചെയ്യുകയാണ്. ഈഴവര്‍ക്ക് അവകാശപ്പെട്ടത് മുസ്‍ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കില്‍ വെള്ളാപ്പള്ളി അത് തെളിയിക്കണമെന്നും സുപ്രഭാതം മുഖപ്രസംഗം ആവശ്യപ്പെട്ടു. ഈഴവര്‍ക്കെന്ന വ്യാജേന വെള്ളാപ്പള്ളി സവര്‍ണ സമുദായങ്ങള്‍ക്ക് വിടുപണി ചെയ്യുകയാണ്. വെള്ളാപ്പള്ളി വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ നിരന്തരം വമിപ്പിക്കുന്നു. സംഘ്പരിവാറിനെ നാണിപ്പിക്കും വിധം അവാസ്തവങ്ങള്‍ കൊണ്ട് വെള്ളാപ്പള്ളി ഛിദ്രത തീര്‍ക്കുകയാണ്. രാജ്യസഭയിലെ മുസ്‍ലിം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി ലോക്സഭയിലെ കണക്ക് കൂടി പരിശോധിക്കണം.ഇസ്‍ലാമോഫോബിയ എന്ന സംഘപരിവാര്‍ അജണ്ട ഈഴവരിലേക്കും പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും സുപ്രഭാതം മുഖപ്രസംഗം ചോദിക്കുന്നു.വെള്ളാപ്പള്ളി നടേശനെതിരെ നടപടിയെടുക്കുന്നതിന് ആരാണ് സര്‍ക്കാരിനെ വിലക്കുന്നത് ? അപരമത വിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നവോത്ഥാന സമിതി ചെയര്‍മാന്‍ ആയി തുടരുന്നത് എങ്ങനെ ? വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് പുലര്‍ത്തുന്ന മൗനം അപകടകരമെന്നും സമസ്ത മുഖപത്രം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...