തിരുവനന്തപുരം : എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ സമുദായത്തെ തന്ത്രപൂർവം തഴയുകയാണ്. സംഘടിത ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈപ്പിടിയിലാക്കി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് മുസ്ലിം മത സംഘടനകളും ക്രിസ്തീയ സഭകളുമാണ്.
സി.പി.എമ്മിലെ പുതു തലമുറ നേതാക്കളുടെ ജാതിയും മതവും പരിശോധിച്ചാലും സ്ഥിതി വ്യതസ്തമല്ല. പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള നേതാക്കന്മാർ ഒന്നിച്ച് നിന്ന് വിലപേശാനുള്ള ശക്തി നേടണമെന്നും അവഗണിക്കാനാണ് തീരുമാനമെങ്കിൽ തക്ക മറുപടി നൽകണമെന്നും യോഗനാഥത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളിയുടെ വിമർശനം.