വേനല്‍ കടുത്തു ; പത്തനംതിട്ട റാന്നി മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ കടുത്തതോടെ പത്തനംതിട്ട റാന്നി മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയില്‍. പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുമ്പോള്‍ പമ്പ് ചെയ്യാന്‍ വെള്ളമില്ലാത്തതാണ് വിനയാകുന്നത്. റാന്നി അങ്ങാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പമ്പ്ഹൗസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പമ്പാനദിയിലെ ജല നിരപ്പ് താഴ്ന്ന് നീര്‍ച്ചാലായി മാറിയതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ കരണം. കഴിഞ്ഞ രണ്ട് ദിവസം നേരിയ തോതില്‍ മഴ ലഭിച്ചതിനല്‍ നദിയില്‍ തല്‍ക്കാലം പമ്പിങ്ങിനുള്ള വെള്ളമുണ്ട്. എന്നാല്‍ വേനല്‍ ശക്തമാകുമ്പോള്‍ ജലനിരപ്പ് ഇനിയും താഴും.

റാന്നി അങ്ങാടി പഞ്ചായത്തിലെ പമ്പിംഗ് ഹൗസിന്റെ അശാസ്ത്രിയ നിര്‍മാണമാണ് മേഖലയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകരുടെ ആരോപണം.
വെള്ളമെടുക്കുന്നതിനുള്ള കിണര്‍ ജലനിരപ്പില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പമ്പയിലെ ജല നിരപ്പ് താഴുമ്പോള്‍ കിണറ്റിലേക്ക് വെള്ളം എത്താതെ വരുന്നതാണ് പമ്പിംഗ് തടസപെടാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാല്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള പമ്പ് ഹൗസും കിണറും പുഴയോട് ചേര്‍ന്ന് താഴ്ന്ന ഭാഗത്ത് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...