റോബിന്‍ പീറ്ററെ കോന്നിയില്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോന്നിയിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി. റോബിന്‍ പീറ്ററെ കോന്നിയില്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് റോബിന്‍ പീറ്ററിനും അടൂര്‍ പ്രകാശിനുമെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോബിന്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയെന്നാണ് പോസ്റ്ററിലെ ആരോപണം.

കെ പി സി സി വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍ എസ് എസ് സ്ഥാനാര്‍ത്ഥിയായി ആക്ഷേപിച്ച്‌ പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുളള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.

അതേസമയം, റോബിന്‍ പീറ്ററിന്റെ അനുയായികള്‍ പലയിടത്ത് നിന്നും പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പും റോബിന്‍ പീറ്ററിനെതിരേ കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററിനെ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് മോഹന്‍രാജ് കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായത്. അന്നുണ്ടായതിന് സമാനമായ പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസില്‍ വീണ്ടും ഉയ‌ര്‍ന്നിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...