ആലപ്പുഴ : കെ.കെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രചാരണം നടത്തുന്നവര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങള്‍ പോലും അതിന് വേണ്ടിവരില്ല. ശേഷം അര്‍ഹമായ പ്രാതിനിധ്യം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോകാവസാനം വരെ ജാതി സംവരണം കിട്ടിയാൽ മതി. അതിനു ശേഷം വേണ്ട. പിന്നെ ഗുരുദേവൻ ജാതി ചോദിക്കരുതെന്നു പറഞ്ഞത്.
അത് അബദ്ധത്തിൽ പുള്ളി പറഞ്ഞു പോയതാ.
SNDP ക്ക് ബാധകമല്ല.