പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പന്തളം യൂണിയനിലെ മുട്ടം തുമ്പമൺ ശാഖ ത്രിദിന പ്രതിഷ്ഠാവാർഷിക മഹോത്സവും മെറിറ്റ്ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് ഉപകരിക്കും വിധം യോഗത്തെ ശക്തിപ്പെടുത്താൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. കുപ്രചരണം കൊണ്ടും കള്ള കേസുകൾ കൊണ്ടും യോഗത്തിന്റെ വികസനം തടയാൻ ശ്രമിക്കുന്ന കുബുദ്ധികളെ സംഘടനാ ശക്തി കൊണ്ട് നേരിട്ട് വിജയം കൈവരിച്ച് അതിവേഗതയോടെ മുന്നേറുകയാണ് അദ്ദേഹം.
പുകമറ വാർത്തകൾ സൃഷ്ടിക്കുന്ന സാമൂഹിക സമുദായിക ദ്രോഹികളെ സംഘടനാ പ്രവർത്തകർ തിരിച്ചറിച്ചറിയണം. കർമ്മ രംഗത്ത് അതിശക്തിയോടെ മൂന്ന് പതിറ്റാണ്ട് പൂർത്തീകരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മനുഷ്യത്വത്തിന്റെ കാവലാൾ ആണെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എസ്.ആദർശ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലറായ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയ്ക്കു ശാഖയുടെ ഉപഹാരവും ആദരവും നൽകി.