തിരുവന്തപുരം : ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ സഹായം തേടി ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്തരമൊരു നീക്കം.
യുഡിഎഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വന്നേക്കാവുമെന്ന പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍