പണക്കിഴിവിവാദം : തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയി : പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍റെ ഭര്‍ത്താവ് നഗരസഭയിലെത്തി രേഖകള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പുറത്തു വിട്ടു. ഇത് നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പണക്കിഴി വിവാദം ചൂടാറും മുന്‍പേയാണ് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെ വെട്ടിലാക്കുന്ന പുതിയ വിവാദം ഉയരുന്നത്.

നഗരസഭയിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ചെയര്‍പേഴ്സണും ഭര്‍ത്താവും കടത്തിയെന്നാണ് ആരോപണം. നഗരസഭയുടെ റവന്യൂ ഡിപ്പാര്‍ട്മെന്റില്‍ എത്തി ചെയര്‍പേഴ്സന്‍റെ ഭര്‍ത്താവ് ഫയലുകള്‍ കടത്തുന്ന ദൃശ്യങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു. വരുന്ന 23 നാണ് ചെയര്‍പേഴ്സണ്‍നെതിരായ അവിശ്വാസപ്രമേയം കൗണ്‍സില്‍ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് അഴിമതി വ്യക്തമാക്കുന്ന ഫയലുകള്‍ ചെയര്‍പേഴ്സണ്‍ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...