Wednesday, April 2, 2025 6:15 am

സി.പി.എം ഭരിക്കുന്ന കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കിലും കോടികളുടെ നിക്ഷേപത്തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  സി.പി.എം ഭരിക്കുന്ന കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കിലും നടത്തിയത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്. ഇഷ്ടക്കാര്‍ക്ക് വായ്പ്പ നല്‍കിയും ഒരേ വസ്തുവില്‍ തന്നെ ഈട് നല്‍കിയും 44 കോടിയുടെ നിക്ഷേപത്തട്ടിപ്പ് വെള്ളൂര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ടെന്നാണ് രജിസ്ട്രാര്‍ രണ്ട് വര്‍ഷം മുന്‍പ് കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തുടങ്ങുകയും ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണത്തിനും ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സഹകരണ വകുപ്പ് 65, 68 വകുപ്പ് പ്രകാരം പ്രാഥമിക അന്വേഷണം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച്‌ പിടിക്കാനും ഉത്തരവായിരുന്നു. തുടര്‍ന്ന് വിജിലന്‍സും കേസ് എടുത്തെങ്കിലും കോവിഡിന്റെ കാരണം ചൂണ്ടിക്കാട്ടി അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

30 വര്‍ഷമായി സി.പി.എം ഭരിക്കുന്ന വെള്ളൂര്‍ സഹകരണ ബാങ്കിന് 102 കോടി നിക്ഷേപ മൂലധനമാണ് ഉണ്ടായിരുന്നത്. ഒരേ വസ്തുവിന്റെ ഈടില്‍ ഭരണസമിതിക്ക് താത്പ്പര്യമുള്ളവര്‍ക്ക് പലതവണ വായ്പ്പ നല്‍കിയും, ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ഒരു ഈടും നല്‍കാതെയാണ് പണം വായ്പ്പ നല്‍കിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി കെഎസ്ആർടിസി

0
തിരുവനന്തപുരം: അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി കെഎസ്ആർടിസി. 80...

സിപിഎം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും.

0
ചെന്നൈ : സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും....

മകനും ഭാര്യയും ചേർന്ന് കുക്കറുകൊണ്ട് അടിച്ചു ; അമ്മയ്ക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട്: ബാലുശ്ശേരിയിൽ മകന്റെയും ഭാര്യയുടെയും മർദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി...

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ...