വയനാട് : പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കരിച്ചത്. മൃതദേഹത്തിന് കേരള പോലീസ് ഗോപാലപുരം വരെ എസ്‌കോര്‍ട് നല്‍കി. തമിഴ്‌നാട് പോലീസ് അകമ്പടിയിലാണ് തേനിയിലേക്ക് എത്തിച്ചത്.
വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ കുറ്റപ്പെടുത്തി. ഏറെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്നും പോലീസ് മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ തയാറായില്ലെന്നും മുരുകന്‍ പറഞ്ഞു. വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയാണ് സഹോദരന്‍ ആരോപണം ഉയര്‍ത്തിയത്.