ബി​നീ​ഷ്​ കോ​ടി​യേ​രി​യും കൂ​ട്ട​രും ബാ​ങ്കി​ല്‍ നി​ന്ന് വ​ന്‍ തു​ക വാ​യ്​​പയെ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന്​ പ​രാ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ്​ കോ​ടി​യേ​രി​യും കൂ​ട്ട​രും ബാ​ങ്കി​ല്‍നി​ന്ന് വ​ന്‍ തു​ക വാ​യ്​​പയെ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന്​ പ​രാ​തി. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്​ 30.74 ല​ക്ഷം രൂ​പ കു​ടി​ശ്ശി​ക വ​രു​ത്തി​യെ​ന്ന വി​വ​ര​മാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ശം​ഖും​മു​ഖ​ത്തു​ള്ള ഓ​ള്‍ഡ് കോ​ഫി ഹൗ​സ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​നാ​ണ്​ ബി​നീ​ഷും പാ​ര്‍​ട്​​ണ​ര്‍​മാ​രാ​യ കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി ആ​ന​ന്ദ് പ​ത്മ​നാ​ഭ​ന്‍, മു​ട്ട​ട സ്വ​ദേ​ശി എ​സ്. അ​രു​ണ്‍ എ​ന്നി​വ​ര്‍ ബാ​ങ്കിന്റെ ക​ഴ​ക്കൂ​ട്ടം ശാ​ഖ​യി​ല്‍നി​ന്ന് 2017ല്‍ ​വാ​യ്​​പ​യെ​ടു​ത്ത​ത്. 50 ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തശേ​ഷം ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ്​ ബാ​ങ്ക് ഡെ​ബ്​​റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ലി​ന് (ഡി.​ആ​ര്‍.​ടി) ല​ഭി​ച്ച പ​രാ​തി​യി​ലു​ള്ള​ത്.

വാ​യ്​​പ ല​ഭി​ക്കു​ന്ന​തി​ന് ഈ​ടാ​യി ന​ല്‍കി​യ​ത് തി​രു​മ​ല സ്വ​ദേ​ശി​നി​യാ​യ മി​നി പ്ര​ദീ​പ് എ​ന്ന​യാ​ളു​ടെ വ​സ്തു​വാ​ണ്. നി​ല​വി​ല്‍ 30.74 ല​ക്ഷം രൂ​പ​യു​ടെ കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​പ്പോ​ള്‍ പാ​ര്‍ട്‌​ണ​ര്‍മാ​രാ​യ മൂ​ന്ന് പേ​ര്‍ക്കും ബാ​ങ്ക്​ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി ന​ല്‍കാ​നോ, ട്രൈ​ബ്യൂ​ണ​ലി​ന്​ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നോ ത​യാ​റാ​യി​ല്ല. ഈ ​മാ​സം 25ന് ​കേ​സ് വീ​ണ്ടും ട്രൈ​ബ്യൂ​ണ​ലിന്റെ പ​രി​ഗ​ണ​ന​യി​ല്‍ വ​രും. ഈ​ടാ​യി ന​ല്‍കി​യ വ​സ്തു​വിന്റെ രേ​ഖ​ക​ള്‍ അ​ന്ന് പ​രി​ശോ​ധി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...