പട്ടാപ്പകല്‍ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടാപ്പകല്‍ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇവിടെ നടന്ന രണ്ടു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച അഴിഞ്ഞാടിയത്. ഇവരുടെ ആക്രമണത്തില്‍ വെട്ടുവിള വീട്ടില്‍ ലീല (44), വെട്ടുവിള വീട്ടില്‍ മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്തു വീട്ടില്‍ സുനില്‍ (38), മാരിയത് വീട്ടില്‍ സുരേഷ് (35) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന വെട്ടുവിള ഷൈന്‍, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കഞ്ചാവ് വില്പന എതിര്‍ത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വില്പന എതിര്‍ത്തു സംസാരിച്ച ലീലയെ കുളിക്കടവില്‍ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്ത്തി. തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു കളയുകയായിരുന്നു.

എന്നാല്‍ വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.  മങ്ങാട്ട് മൂലയില്‍ നിന്നുമെത്തിയ ഇരുപതോളം പേരും ചേര്‍ന്നാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് വെഞ്ഞാറമൂട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. രാത്രിയില്‍ നടന്ന ആക്രമണത്തിലാണ് നാല് പേര്‍ക്ക് വെട്ടേറ്റത്.  സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തതിനുശേഷവുമാണ് സംഘം തിരികെ പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...