വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ്‌ രേഖപ്പെടുത്തി. ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിനു മൊഴിനൽകിയത്. എന്നാൽ അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും നടത്തിയിട്ടില്ല. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവുണ്ടായിരുന്നു.

എന്നാൽ വേഗത്തിൽത്തന്നെ അഫാന്റെ നിലയിൽ മാറ്റമുണ്ടായതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച മുൻപാണ് വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കു മാറ്റിയത്. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അടുത്ത ദിവസം അഫാനെ പരിശോധിക്കും. ഇതിനു ശേഷം ഐസിയുവിൽനിന്നു മാറ്റും. കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അഫാന് സംസാരിക്കാനും കഴിയുന്നുണ്ട്. പെരുമാറ്റം സാധാരണനിലയിലാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എഴുന്നേറ്റു നടക്കാൻ ബുദ്ധിമുട്ടുണ്ട്.

ശ്വസിക്കാനും ഭക്ഷണം കഴിക്കുന്നതിനുമടക്കം ബുദ്ധിമുട്ടുകളൊന്നും അഫാനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്‌. ഓക്സിജന്റെ സഹായവും എതാനും ദിവസം മുൻപ്‌ മാറ്റി. മേയ് 25-നാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ അഫാൻ ആത്മഹത്യക്കു ശ്രമിച്ചത്. ശൗചാലയത്തിന്റെ ജനലിൽ തൂങ്ങുകയായിരുന്നു. കൂട്ടക്കൊലക്കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് അഫാൻ ആത്മഹത്യക്കു ശ്രമിച്ചത്. മൂന്ന് കേസുകളിലും പോലീസ് കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...