ചെങ്ങന്നൂർ: കഴിഞ്ഞ 50 വർഷക്കാലമായി സാമൂഹിക സാമ്പത്തീക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകിയുള്ള സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മാതൃക കാട്ടിയ വെൺമണി വൈഎംസിഎ യുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം 25-ന് മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും.
ഉച്ചയ്ക്ക് 3.30-ന് ചേരുന്ന സമ്മേളനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രഡിഡന്റ് അലക്സ് ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. വൈഎംസിഎ ദേശീയ പ്രഡിഡന്റ് റിട്ട:ജസ്റ്റിസ് ബഞ്ചമിൻ കോശി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന അവാർഡ് നേടിയ കൃഷി ആഫീസർമാരെയും മികച്ച കർഷകരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലെജു കുമാർ ആദരിക്കും. റവ. ബസാലേൽ റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് മഴവിൽ മനോരമ സ്റ്റാർ സിംഗർ ഫെയിം ജെയ്ദീഷ് ടീം ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അലക്സ് ഇടിക്കുള , ജൂബിലി കമ്മിറ്റി പ്രോഗ്രാം ചെയർമാൻ ബാബു പുത്തനിട്ടി, കൺവീനർ സുനിൽ പി ജോർജ്, ജോയി പൂവനേത്ത്, അനിയൻ കോളുത്തറ, രാജു വർഗീസ് മoത്തിലേത്ത് എന്നിവർ ചെങ്ങന്നൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.