എച്ച്‌ഐവി ബാധിതയായ വിധവയെ ട്രെയിനിനുള്ളില്‍ രണ്ട് പേര്‍ പീഡിപ്പിച്ചു ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പട്ന : എച്ച്‌ഐവി ബാധിതയായ വിധവയെ ട്രെയിനിനുള്ളില്‍ രണ്ട് പേര്‍ ക്രൂരബലാത്സംഗത്തിനിരയായി. തിങ്കളാഴ്ച രാത്രിയാണ് 22 കാരിയായ യുവതി ക്രൂരബലാത്സംഗത്തിനിരയായത്. ഗയയില്‍ പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ് പ്രസ്സ് ട്രെയിനിനുള്ളിലാണ് സംഭവം. കൈമൂര്‍ ജില്ലയിലെ യുവതിയാണ് ബലാത്സംഗത്തിനിരയായത്.

ട്രെയിന്‍ സര്‍വീസ് അവസാനിച്ചിട്ടും ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്.

ഒരാളെ പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. രണ്ടാമത്തെയാളും കസ്റ്റഡിയിലായിട്ടുണ്ടെന്ന് പോലീസ് അവകാശപ്പെട്ടു. ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നിവരാണ് പിടിയിലായത്. പട്നയിലേക്കാണ് പ്രതികള്‍ ടിക്കറ്റെടുത്തത്. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായി. അവസരം മുതലെടുത്ത ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എച്ച്‌ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്നും  പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...