Wednesday, July 17, 2024 1:02 pm

വെണ്ണിക്കുളം അമ്പാട്ടുഭാഗം പോരിട്ടീക്കാവ് ദേവിക്ഷേത്രത്തിൽ വലിയ പടയണി ഇന്ന്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വെണ്ണിക്കുളം അമ്പാട്ടുഭാഗം പോരിട്ടീക്കാവ് ദേവിക്ഷേത്രത്തിൽ വലിയ പടയണി ഇന്ന് നടക്കും. അമ്പാട്ടുഭാഗം, വെണ്ണിക്കുളം, കവുങ്ങുംപ്രയാർ കരകളുടെ അംബികാവിലാസം പടയണിസംഘം, തുരുത്തിക്കാട് ശ്രീദേവി പടയണിസംഘം, വാലാങ്കര തൃക്കാർത്തിക പടയണിസംഘം, ചെറുകാപ്പൂര് ശ്രീഭദ്രാസംഘം എന്നിവയാണ് ചടങ്ങുകൾ ഊഴമിട്ട് നടത്തുന്നത്.  രാത്രി എട്ടിന് കോമളം കാണിക്കമണ്ഡപത്തിങ്കൽനിന്ന് മഹാഘോഷയാത്ര തുടങ്ങും. 10.30-ന് വലിയ പടയണി ആരംഭിക്കും. കാലൻകോലം, പക്ഷിക്കോലം, എറ്റുകാപ്പൊലിക്കോലം, രുദ്രമറുത, കൂട്ടമറുത, കൂട്ടയക്ഷി, നാഗയക്ഷി, മായയക്ഷി, വലിയ ഭൈരവി, ചെറിയ ഭൈരവി, മംഗള ഭൈരവി തുടങ്ങിയ കോലങ്ങൾ കാപ്പൊലിച്ച് കളത്തിലെത്തും. തുരുത്തിക്കാട് ശ്രീദേവി വിലാസം പടയണിസംഘം 11-ന് തൃക്കാർത്തികനാൾ വൈകീട്ട് കുംഭമല കാണിക്കമണ്ഡപത്തിൽനിന്ന് കോലങ്ങളെ എതിരേൽക്കും. 10-ന് ക്ഷേത്രത്തിൽ പടയണി തുടങ്ങും.

വാലാങ്കര തൃക്കാർത്തിക പടയണിസംഘം നേതൃത്വത്തിൽ തൃക്കാർത്തികയായ ഏപ്രിൽ 11-ന് രാവിലെ എട്ടിന് പുരാണ പാരായണം, 12.30-ന് അന്നദാനം എന്നിവ നടത്തും. 3.30-ന് കുന്നമ്പള്ളിൽ ദേവിക്ഷേത്രതിൽനിന്ന് കെട്ടുകാഴ്ചകളെ ഹൈന്ദവ കരയോഗമന്ദിരത്തിലേക്ക് എതിരേൽക്കും. വെണ്ണിക്കുളം കവലയിൽ ഭജനനടത്തും. 7.30-ന് കരയോഗ മന്ദിരത്തിൽനിന്ന് കോലങ്ങൾ എതിരേൽക്കും. 10.30-ന് തൃക്കാർത്തിക പടയണി തുടങ്ങും. വട്ടമിണക്ക്, കളത്തിൽ കാപ്പൊലി, എന്നിവയ്ക്കുശേഷം കോലങ്ങൾ തുള്ളും. പുലർച്ചെ മംഗളഭൈരവി തുള്ളിയൊഴിയുന്നതോടെ അവസാനിക്കും. 12-ന് രാവിലെ 6.30-ന് അമ്പാട്ടുഭാഗം, വെണ്ണിക്കുളം, കവുങ്ങുംപ്രയാർ, തുരുത്തിക്കാട്, വാലാങ്കര, ചെറുകാപ്പൂര് കരകൾ ചേർന്ന് രോഹിണി എതിരേൽപ്പ് നടത്തുന്നതോടെ പടയണിക്കാലം പൂർണമാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം നടന്നു

0
പത്തനംതിട്ട : എയ്ഡഡ് മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനത്തിന് കാരണമാകുന്ന യുക്തിരഹിതമായ...

പെ​റു​വി​ൽ ബ​സ് മ​റി​ഞ്ഞ് അപകടം ; 26 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 14 പേ​ർ​ക്ക് ഗു​രു​ത​ര...

0
ലി​മ: പെ​റു​വി​ൽ ബ​സ് മ​റി​ഞ്ഞ് 26 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. 14 പേ​ർ​ക്ക്...

വരുന്നൂ ബിഎംഡബ്ല്യു ആഡംബര ഇലക്ട്രിക്ക് സ്‍കൂട്ടർ

0
ജർമ്മൻ ആഡംബര ഫോർ വീലർ, ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്...

തിരുവനന്തപുരത്ത് പടക്ക വില്‍പ്പനശാലക്ക് തീപിടിച്ചു ; ഉടമസ്ഥൻ ഗുരുതരാവസ്ഥയിൽ

0
തിരുവനന്തപുരം: നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര...