മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: മോദി കുടുംബപ്പേര് പരാമര്‍ശത്തെ തുടര്‍ന്നെടുത്ത മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്ന് വിധി പറയും. നേരത്തെ, കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ കോടതി സ്റ്റേ ചെയ്താല്‍ അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാക്കിയേക്കും. സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരമുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയിട്ടുണ്ട്.

മാര്‍ച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല വിധിക്കെതിരെ ജസ്റ്റിസ് ആര്‍പി മൊഗേരയുടെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്‌. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...