കോന്നി : കോന്നി കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാനപൂജ ജനുവരി 20 ന്. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ചടങ്ങുകൾക്ക് മുന്നോടിയായി മകരം ഒന്നിന് രാവിലെ നവാഭിഷേക പൂജ, സ്വർണ്ണ മലക്കൊടി ദർശനം, മല വില്ല് പൂജ, 41 തൃപ്പടി പൂജയ്ക്ക് ശേഷം 7 ദിവസം നീണ്ട് നിൽക്കുന്ന വ്രതത്തിന് തുടക്കം കുറിച്ച് കളരി വിളക്കിന് ഉള്ള ദീപനാളം പകരും.
ജനുവരി 20 -ന് ഏഴരവെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ, രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്, ആനയൂട്ട്, പ്രഭാത വന്ദനം , പ്രഭാതപൂജ. വൈകിട്ട് 6.30 നു ദീപ നമസ്‌കാരം, സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍ ഭാരതക്കളി,തലയാട്ടം കളി, ചരിത്ര പുരാതനമായ കുംഭപ്പാട്ട് , 41 തൃപ്പടി പൂജ, കളരിപൂജ, ആഴിപൂജ, ആഴിസമര്‍പ്പണം, വെള്ളംകുടി നിവേദ്യം എന്നിവ നടക്കുമെന്ന് കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു.