പൂക്കോട് : കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് വകുപ്പിനുകീഴിലെ എക്കോഫാമിൽ മൾട്ടിസ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ് സെന്റേർഡ് ഓൺ ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി കോഴ്സിന് പത്താംക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
ആറു മാസമാണ് കോഴ്സ് കാലാവധി. അപേക്ഷാ ഫോം www.kvasu.ac.in എന്ന വെബ്സൈറ്റിൽനിന്നോ തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് വകുപ്പിൽനിന്നോ നവംബർ 10 വരെ ലഭിക്കും. അപേക്ഷകൾ നേരിട്ടോ കോഴ്സ് ഡയറക്ടർ ആൻഡ് പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് ആൻഡ് ഇക്കോഫാം, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, മണ്ണുത്തി, തൃശ്ശൂർ, 680651 എന്ന വിലാസത്തിലോ 15-നകം അയക്കണം. ഫോൺ: 9048824497. ഇമെയിൽ: [email protected].