പരീക്ഷയോ ഇന്‍റര്‍വ്യൂവോ ഇല്ലാതെ ജോലി നൽകാമെന്ന് വാഗ്ദാനം ; 11 ലക്ഷം തട്ടിയ യൂണിവേഴ്‌സിറ്റി ജീവനക്കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണ്ണൂത്തി വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയ യൂണിവേഴ്‌സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജോലിക്കാരനായ ബിനോയ് (45) ആണ് പിടിയിലായത്. ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്‍റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ജോലിയോ വാങ്ങിച്ച പണമോ നൽകാതെ വിശ്വാസവഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. വെറ്ററിനറി കോളേജില്‍ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ ഇന്‍റര്‍വ്യൂവോ ഇല്ലാതെ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തുനിന്നും തിരികെ വന്ന് നാട്ടില്‍ ബിസിനസ് നടത്തുന്നയാളാണ്. നിമേഷിന്‍റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണം നല്കിയിരുന്നത്.

പണം നൽകി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനില്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി മാടക്കത്തറയിലുള്ള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേരില്‍നിന്നും ബിനോയ് പണം ഇത്തരത്തില്‍ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...