തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെച്ച് സംസ്ഥാന സർക്കാർ. ഈ മാസം 15 ന് വിസിമാരുടെ സാധ്യത ഷോർട്ട്ലിസ്റ്റുണ്ടാക്കാൻ നിശ്ചയിച്ചിരുന്ന പാനലിന്റെ യോഗം അനിശ്ചിതമായി നീട്ടിവെച്ചതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഗവർണറുടെ പ്രതിനിധി ഇല്ലാതെ സെർച്ച് പാനൽ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ സർക്കാരും രാജ്ഭവനും തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിസി നിയമന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം, ഇഷ്ടത്തിനൊത്ത അക്കാദമിക് തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു. യുജിസി റെഗുലേഷൻസ് 2025 പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇത് ചെയ്യാനായിരുന്നു സർക്കാർ നീക്കം.
സർവകലാശാല സെർച്ച് കമ്മിറ്റിയിൽ യുജിസി, കെവിഎഎസ്യു, സംസ്ഥാന സർക്കാർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) എന്നിവയുടെ പ്രതിനിധകളുണ്ട്. സെർച്ച് പാനലിന്റെ ഘടനയിൽ മാറ്റം വരുത്തുകയും ചാൻസലറുടെപ്രതിനിധിയെ നീക്കുകയും ചെയ്ത യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ച ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നിഷേധിച്ചതും ശ്രദ്ധേയമാണ്. സ്വന്തം പ്രതിനിധി ഇല്ലാത്ത പാനൽ തെരഞ്ഞെടുക്കുന്ന വൈസ്ചാൻസലറെ ഗവർണർ നിയമിക്കാൻ സാധ്യതയില്ലെന്നും ഈ വിഷയം രാജ്ഭവനുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന് മനസ്സിലാക്കിയാണ് സർക്കാർ പിന്മാറ്റത്തിന് കാരണമെന്നും വൃത്തങ്ങൾ പറയുന്നു.
അതേസമയം ചില ‘നിയമപരമായ പ്രശ്‌നങ്ങൾ’ മൂലമാണ് ഈ തീരുമാനം എടുത്തതെന്ന് സർവകലാശാലയുടെ പ്രോ-ചാൻസലറായ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സംസ്ഥാന സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തുന്ന ബില്ലിന് അനുമതി നൽകാതിരിക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ നിയമപരമായി ചോദ്യം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ, വ്യക്തത ഉണ്ടാകുന്നതുവരെ വിസി തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.