ചെങ്ങന്നൂർ: ഉമയാറ്റുകര -മഴുക്കീർ വെട്ടിക്കോട്ടിൽ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിനു തുടക്കമായി. 29 -ന് സമാപിക്കും. പതിവു പൂജകൾക്കു പുറമെ നാളെ (ശനിയാഴ്ച )മുതൽ 26 വരെ പറയ്‌ക്കെഴുന്നള്ളത്ത് നടക്കും.
രേവതി മഹോത്സവമായ 27-ന് രാവിലെ 5.30 ന് അഷ്ഠ ദ്രവ്യ മഹാഗണപതി ഹോമം, 8 മുതൽ ഭാഗവത പാരായണം, 9 മുതൽ കലശം, ഉച്ചയ്ക്ക് 1-ന് അന്നദാനം, രാത്രി 8 മുതൽ നാടകം.
28-ന് അശ്വതി മഹോത്സവം, രാവിലെ 8 മുതൽ ഭാഗവത പാരായണം, 9 -ന് പൊങ്കാല -ക്ഷേത്ര മേൽശാന്തി രാഹുൽ ശർമ്മ ഭണ്ഡാര അടുപ്പിലേയ്ക്ക് അഗ്നി പകരും. രാത്രി 7.30 ന് എതിരേൽപ്പ്, 11.30 ന് ഗുരുതി. തുടർന്ന് കോലം തുള്ളൽ, 12.30-ന് നാടൻപാട്ട് അവതരണം മലയാലപ്പുഴ നാട്ടൊരുമ – നാടൻപാട്ട് കൂട്ടം.
29 -ന് രാവിലെ 5 ന് കോലം തുള്ളൽ, 6.35 ന് കൊടിയിറക്ക്.