കുമ്പഴ : വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55 ) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി.
ഇന്നലെ വൈകുന്നേരത്തോടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി നോക്കിവരികയായിരുന്ന പ്രസന്നന്‍ കഴിഞ്ഞ ഫെബ്രുവരി 10നാണ് നാട്ടിലെത്തി മടങ്ങിയത്. ഇന്നലെ വൈകുന്നേരവും ഭാര്യ ബിന്ദുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഭാര്യ ബിന്ദു, മകൻ രോഹിത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആന്റോ ആന്റണി എം.പി എന്നിവരുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് , സൗദി ഇന്ത്യൻ എംബസി എന്നിവരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ജിദ്ദ ഓ.ഐ.സി.സി പ്രവര്‍ത്തകരായ അലി തേക്കുതോട്, മുനീർ, ശിഹാബുദീൻ, അൻസാരി എന്നിവരാണ് ജിദ്ദയിലെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.