ചെങ്ങന്നൂർ : വി.എച്ച്.എസ്.ഇ. ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസുകൾ സ്വാഗതസെമിനാറോടെ തുടക്കമായി. ഡ്രീം വി.എച്ച്.എസ്.ഇ. എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ വി.എച്ച്.എസ്.ഇ. കോഴ്‌സുകളിലേക്ക് കുട്ടികളെ ആകർഷിപ്പിക്കുകയാണു ലക്ഷ്യം. പുതുതായി തുടങ്ങുന്ന നൈപുണി കോഴ്‌സുകൾക്ക് പ്രചാരം, കോഴ്‌സുകളുടെ സാധ്യതയും അവസരങ്ങളും എന്നിവയെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനും കൂടിയാണ് സെമിനാർ സംഘടിപ്പിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമാണ് സെമിനാർ നടത്തിയത്. ചെങ്ങന്നൂർ ഗവ.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ നടന്ന സെമിനാർ നഗരസഭാധ്യക്ഷ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ഡി. ശശിധരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷ ശ്രീദേവി ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ വി. വിജി, പ്രിൻസിപ്പൽ ഡോ. ആർ. രാജഗോപാൽ, പ്രഥമാധ്യാപിക കെ.കെ. അരുണാദേവി എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.